കുന്ദമംഗലം : എസ്. വൈ എസ് സർക്കിൾ സഹവാസം ട്രൈനിംഗ് ക്യാമ്പ്. കുന്ദമംഗലം സുന്നി സെന്ററിൽ നടന്നു . സംഘാടനം, രാഷ്ട്രീയം, വായന, ആസൂത്രണം, ആത്മീയം എന്നീ അഞ്ച് സെഷനുകളിൽ പരിശീലനം നടന്നു.
എസ്.വൈ. എസ് ജില്ലാ സെക്രട്ടറി പി.വി അഹ്‌മദ് കബീർ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അക്ബർ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. എം. ഹനീഫ അസ്ഹരി കാരന്തൂർ . എം കെ ജൗഹർ അംജദി, ശരീഫ് കാരന്തൂർ, , കെ ശഫീഖ് , കെ അബ്ബാസ്, ബിസ്മില്ലാ ഖാൻ, ശംസുദ്ധീൻ പെരിങ്ങളം, മുസാഫിർ കോട്ടാം പറമ്പ് പ്രസംഗിച്ചു.
കഹാർ ആനപ്പാറ സ്വാഗതവും കെ നൗഫൽ നന്ദിയും പറഞ്ഞു.