കുന്ദമംഗലം: ആയുർ വേദചികിൽസക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് അഡ്വ:പി ടി എ റഹിം എം എൽ എ പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കുന്നമംഗലം ഏരിയാ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഭാരതത്തിന്റെ തനതായ ചികിത്സാ രീതി ആണ് ആയുർവേദം, അതിനാൽ ആയുർവേദ ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മറ്റു ചികിത്സാ രീതികളും കൂടി സമന്വയിപ്പിച്ച് മുന്നോട്ടുപോകാൻ സർക്കാർതലത്തിൽ ചർച്ചകൾ നടത്തുമെന്ന് ഉറപ്പുനൽകി.എ എം എ ഐ കുന്ദമംഗലം ഏരിയ പ്രസിഡണ്ട് ഡോ: സഹീർ അലി അധ്യക്ഷത വഹിച്ചു. സർക്കാർ ആയുർവേദ ഡിസ്പെൻസറി കളിൽ ആയുർവേദ ഡോക്ടർമാർക്ക് സ്റ്റൈപന്റോഡ് കൂടി സീനിയർ ഹൗസ് സർജൻസിനൽകണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരായ എം പി ഹമീദ്, അഡ്വക്കേറ്റ് സിഎം ജംഷീർ, കുന്നമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസഫ് നടുത്തറമ്മൽ, കുന്നമംഗലം പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ഷാജി കാരന്തൂർ, എ എം എ ഐ ജില്ലാ പ്രസിഡണ്ട് ഡോക്ടർ കെ എസ് വിമൽകുമാർ എന്നിവർ സംസാരിച്ചു. സിരാവ്യധ- സിരാജ ഗ്രന്ഥി എന്ന വിഷയിത്തിൽ ഡോക്ടർ സൈഫുദ്ദീൻ ഗുരുക്കൾ ശാസ്ത്ര ക്ലാസ് എടുത്തു. എ എം എ ഐ ഏരിയ സെക്രട്ടറി ഡോക്ടർ സഫ്ന എൻ സ്വാഗതവും ഡോക്ടർ അഞ്ജു രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.