കുന്ദമംഗലം: ഉന്നത വിദ്യഭ്യാസ രംഗത്ത് നൂതന പദ്ധതികളുമായി വിക്ടറി കോളേജ് നാളെ 22 ന് ഉച്ചക്ക് 2.30 ന് തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നാടിന് സമർപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയീച്ചു. കാരന്തൂർ സീ ടെക് കോളേജിൻ്റെ സഹോദര സ്ഥാപനമായ വിക്ടറി കോളേജിൽ കാലിക്കറ്റ്, അണ്ണാമലൈ യൂണിവേഴ്സിറ്റികളുടെ വിവിധ ഡിഗ്രി, പി.G കോഴ്സുകൾ, +1+2, NIOS ( 6 മാസ +2) ക്ലാസുകൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ട്യൂഷൻ, എല്ലാ പഠിതാക്കൾക്കും പി.എസ്.സി.ക്ലാസ് സൗജന്യം, സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നവർക്ക് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം, കാർഷിക പരിശീലനം, മൃഗപരിപാലനം, ഫാമിംഗ്, ഗാർഡനിംഗ്, ഔഷധതോട്ട നിർമ്മാണം, ഡ്രസ് മേക്കിംഗ്, എംമ്പ്രോയിടറി, കുക്കിംഗ് പരിശീലനങ്ങൾ, എന്നിവ സ്ഥാപനത്തിൻ്റെ പ്രത്യാകതായാണ്. ബേസിംഗ് വിദ്യാഭ്യാസവും തൊഴിലധിഷ്ടിത വിദ്യഭ്യാസവും കോർത്തിണക്കി മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾക്ക് പ്രത്യാകം കഴിവും പ്രാപ്തിയുള്ള 42 ഓളം വരുന്ന അദ്ധ്യാപകർ വിക്ടറി കോളേജിൻ്റെ മികവ് കൂട്ടുന്നു വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ പി.എൻ ശശിധരൻ മാസ്റ്റർ, പി.ബി രാജേന്ദ്രൻ, സ്റ്റാഫ് സിക്രട്ടറി ടി.കെ.ഹിതേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കുന്ദമംഗലം ഹൈസ്ക്കൂളിനോട് ചേർന്നുള്ള വിക്ടറി കോളേജ് നമ്പർ 9495090220