കുന്ദമംഗലം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ ബോധന യത്നം പരിപാടിയുടെ ഭാഗമായി കാരന്തൂർ യൂണിറ്റ്എസ്. വൈ.എസ് കമ്മറ്റി “ജിഹാദ് വിമർശനവും യഥാർഥ്യവും” എന്ന പ്രമേയത്തിൽപ്രഭാഷണം സംഘടിപ്പിച്ചു.കാരന്തൂർ അജ് വ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബ്ദുസമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി. മഹല്ല് പ്രസിഡണ്ട് എൻ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുനീർ ഫൈസി,കെ പി കോയ, സി അബ്ദുൽ ഗഫൂർ,വി കെ അബൂബക്കർ മുസ്ലിയാർ, ഇ എം അലി,അഷ്റഫ് മുസ്ലിയാർ, അബ്ദുള്ള കോയ ഇടക്കുനി,പി കെ അബൂബക്കർ എന്നിവർ സംബന്ധിച്ചു.