.കുന്ദമംഗലം :ജുമമസ്ജിദിൽ 150 വർഷത്തോളമായി നടത്തി വരുന്ന റാത്തീബ് നിലവിലുള്ള ഇരു വിഭാഗം സുന്നികളും ചേർന്ന കമ്മിറ്റി വളരെ ഭംഗിയായി നടത്തി വരികയായിരുന്നു. എന്നാൽ മഹല്ല് കമ്മിറ്റിക്കെതിരെ വിഘടന പ്രവർത്തനം നടത്തി വരുന്ന സൈനുദ്ദീനും സംഘവും ഇന്നലെ രാത്രി പള്ളിയിൽ അതിക്രമിച്ചു കയറുകയും ,പള്ളി പൂട്ടാൻ അനുവദിക്കാതെ മഹല്ല് ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ഒരു റാത്തീബ് കൂടി വെറെ നടത്തുമെന്ന് അറിയിച്ചതിനെ തുടർന്നു മഹല്ല് കമ്മറ്റി പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് പള്ളിയിൽ നിന്നു അവരെ തുരത്തിയോടിക്കുകയും കേസെടുക്കുകയും ചെയ്തു. കാന്തപുരം വിഭാഗത്തിലെ ചില നേതാക്കളുടെ ഒത്താശയോടെ സൈനുദ്ദീൻ നടത്തുന്ന ഇത്തരം ഗുണ്ടാപ്രവർത്തനത്തിൽ അവരുടെ വിഭാഗത്തിൽ നിന്നു തന്നെ എതിർപ്പ് ഉയരുന്നുണ്ട്. മഹല്ലിലെ സമാധാനം തകർക്കുന്ന പ്രവർത്തനത്തിൽ നിന്നും പിന്തിരിയണമെന്ന് മഹല്ല് കമ്മിറ്റി യോഗം ചേർന്ന് ആവശ്യപ്പെട്ടു.സൈനുദ്ദീൻ ,ചേരിക്കമ്മൽ സലീം ,കോട്ടിയേരി സാലിഹ് ,ലത്തീഫ് ,കൊടക്കല്ലിൽ ആലിമോൻ ,എടപ്പടത്തിൽ ആലി ,നെരവത്ത് സുലൈമാൻ, ബാർബർ സിദ്ദീഖ് ,തണ്ടാം വീട്ടിൽ ആലി, എളമ്പിലാശ്ശേരി നാസർ ,നടുവിലശ്ശേരി മുനീർ തുടങ്ങിയവരുടെ പേരിൽ മഹല്ല് കമ്മറ്റി കൊടുത്ത പരാതിയിൽ പോലീസ് കേസ് എടുത്തത്.മൂത്തിടക്കാട്ട് റഹീം (45) ,മലാക്കുഴിയിൽ അമീൻ (35) ,പുറ്റാട്ട് മുസ്തഫ (53) ,പുൽപ്പറമ്പിൽ അസ് ലം (46) എന്നിവരെ സൈനുദ്ദീനും സംഘവും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.