കുന്ദമംഗലം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഒഴിച്ചുകൂടാനാവാത്ത വിധം അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ്.ഓരോ വർഷവും 4 കോടിയോളം രൂപ ചിലവിടുന്നതിലൂടെ തൊഴിലാളികൾക്കു തൊഴിലും വരുമാനവും വ്യക്തിഗത ആസ്തികളും പഞ്ചായത്തിൽ പൊതു ആസ്തികളും സൃഷ്ടിക്കാൻ സാധിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം വരും വർഷത്തിൽ കൃത്യമായ പ്ലാനോട് കൂടി പഞ്ചായത്തിലെ ഒരു തുണ്ട് ഭൂമി പോലും ഒഴിയാതെ GIS സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവ്വേ ചെയ്യുന്നതിനും ആയത് അഞ്ചു വർഷത്തേക്കുള്ള പദ്ധതിയായി രൂപം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കുന്നമംഗലം പഞ്ചായത്തിലെ ഓരോ ഭൂമിയിലും (സ്വകാര്യ ഭൂമി) GIS സർവ്വേ ചെയ്യുന്നതിന് പരിശീലനം ലഭിച്ച എന്യൂമെറേറ്റർസ് നിങ്ങളെ സമീപിക്കുന്നതും ആവശ്യമായ വിവരങ്ങൾ (ഉടമസ്തന്റെ പേര്,വിലാസം,ഭൂമിയുടെ വിസ്തൃതി,സർവ്വേ നമ്പർ,നിങ്ങൾക്ക് പദ്ധതിയിലൂടെ ആവശ്യമുള്ള പ്രവർത്തി) നൽകുന്നതിന് സഹകരിക്കണമെന്നു അപേക്ഷിക്കുന്നു. പ്രസിഡന്റ്