കുന്ദമംഗലം ഉപജില്ലയിലെ 41 പ്രൈമറി സ്ക്കൂളുകളിലും 7 ഹയർസെക്കണ്ടറിസ്ക്കൂളുകളിലും പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാകാറായി. ആഴ്ചകളായി അദ്ധാപകർ സ്ക്കൂൾ ശുചീകരണത്തിന്റെ തിരക്കിലാണ്. കുട്ടികളെ വരവേൽക്കുവാൻ ചുവരിൽ ചിത്രങ്ങൾ വരച്ചും കളർ ബലൂണുകൾ തൂക്കിയും ഒരുക്കങ്ങൾ അവസാനമിനുക്ക്പണിയിലാണ്. കുന്ദമംഗലം എയുപിസ്ക്കൂൾ, മാക്കൂട്ടം എഎംയുപിസ്ക്കൂൾ, കളരിക്കണ്ടി എൽപി സ്കൂൾ, കാരന്തൂർഎഎംഎൽപിസ്കൂൾ, ചൂലൂർഎൽപിസ്ക്കൂൾ, എഎംഎൽപിഎസ് പറമ്പിൽ തുടങ്ങി മിക്ക സ്ക്കൂളുകളും വെള്ളിയാഴ്ച വൈകീട്ടും അദ്ധ്യാപകർ സ്ക്കൂളുകളിൽ തിരക്കിട്ട ക്ലാസ്റൂം അലങ്കാര പ്രവൃത്തിയിൽ മുിഴുകിയിരിക്കയാണ്. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെജെ പോൾ, കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് എന്നിവർ ആഴ്ചകളായി സ്ക്കൂളുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിവരികയാണ്.
കാരന്തൂർ മാപ്പിള സ്ക്കൂളിന് ആവശ്യമായ തെർമൽ സ്കാനറുകൾ കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡണ്ട് ഹബീബ്കാരന്തൂർ ഹെഡ്മാസ്റ്റർ ബഷീറിനെ ഏൽപ്പിക്കുന്നു