കുന്ദമംഗലം:ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട മീറ്റിംഗുകളും പരിപാടികളും നിർബന്ധമായും എല്ലാ മെമ്പർ മാരെയും അറിയിക്കണമെന്ന പഞ്ചായത്ത് രാജ് ചട്ടം നിരവധി തവണ ബോർഡ് മീറ്റിംഗിലും അല്ലാതെയും ശ്രദ്ധയിൽ പെടുത്തിയിട്ടും അറിയിക്കാതേഅജ്ഞത നടിക്കുന്നതിൽപ്രതിഷേധിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെയുഡിഫ് മെമ്പർമാർ ഒറ്റക്കെട്ടായി പഞ്ചായത്ത് മെമ്പർ മാരുടെ ഔദിക വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിച്ചു പ്രതിഷേധിച്ചു. തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു ഡി എഫ് മെമ്പർമാരുടെ യോഗം വിളിച്ചു ചേർക്കുകയും വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.പഞ്ചായത്തുമായി ബന്ധപ്പെട്ട സുപ്രധാനമായ വിഷയങ്ങൾ പോലും മറച്ചു വെച്ച് തോന്നിയപോലെ ഇഷ്ടമുള്ളവരെ മാത്രം വിവരം അറിയിച്ചു കാര്യങ്ങൾ ചെയ്യുന്നത് രാഷ്ട്രീയ പകപ്പൊക്കലല്ല, ഈ നാട്ടിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തബോധം ഇല്ലായ്മയും ആത്മാർത്ഥത കുറവുമാണെന്നും യു.ഡി.എഫ് അം ഗങ്ങൾ ആരോപിച്ചു.വൈസ് പ്രസിഡന്റ് ഇത്തരം കാര്യങ്ങൾ തീരെ ശ്രദ്ധിക്കാതെ പാർട്ടി പരിപാടികളിൽ മുഴുകിയിരിക്കുകയാണെന്നും അദ്ദേഹത്തിന് പാർട്ടിയാണോ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണോ വലുത് എന്നും യുഡിഫ് മെമ്പർമാർ ചോദിച്ചു.ഇനി മുതൽ എല്ലാ കാര്യങ്ങളും എല്ലാവരെയും അറിയിച്ചു മുന്നോട്ട് പോകാമെന്നു പ്രസിഡണ്ട്ഉറപ്പു നൽകി. വൈസ് പ്രസിഡന്റ് അനിൽ കുമാർ, ചെയർമാന്മാരായ, പ്രീതി. യു സി, ഷബ്‌ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ പി കൗലത്ത്, ഷൈജ വളപ്പിൽ, ലീന വാസുദേവൻ, കെ കെ സി നൗഷാദ്, ജിഷ ചോലക്കമണ്ണിൽ, യു, സി ബുഷ്‌റ, ഫാത്തിമ ജെസ്‌ലിൻ, ബൈജു ചോയിമഠത്തിൽ എന്നിവർ ചർച്ചയിൽപങ്കെടുത്തു.