കുന്ദമംഗലം: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരും കേരളത്തിൽ ഭരണം കയ്യാളുന്ന പിണറായി വിജയൻ സർക്കാരും ജനവഞ്ചനയിൽ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇന്നെന്നു ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. കേരള സർക്കാരിന്റെ വിദ്യാഭ്യാസ നയവഞ്ചനക്കെതിരെയും കർഷക സമരത്തിന് ഐക്യ ദാർഢ്ദ്യം പ്രകടിപ്പിച്ചും ദളിത് ലീഗ് കുന്നമംഗലത്തു നടത്തിയ സമര സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരീക്ഷ എഴുതിയവർക്കെല്ലാം പൂർണമായും എ പ്ലസ് മാർക്ക് വാരിക്കോരി കൊടുക്കുകയും അപേക്ഷിക്കുന്നവർക്കെല്ലാം നീന്തൽ അറിഞ്ഞാലും ഇല്ലെങ്കിലും നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്യാൻ കാണിച്ച ശുഷ്‌കാന്തി അത്രയും കുട്ടികൾക്ക് തുടർ പഠനത്തിന് സീറ്റ് ഉറപ്പ് വരുത്തുന്നതിൽ കാണിച്ചില്ല എന്നത് വിരോധാഭാസം ആണെന്ന് യു സി രാമൻ കുറ്റപ്പെടുത്തി. സംസ്ഥാനം ഒന്നാകെ ഒരു യൂണിറ്റ് ആയി പരിഗണിച്ചു തെക്കൻ കേരളത്തിൽ സീറ്റുകൾ വർധിക്കുകയും വടക്കൻ കേരളത്തിലും മറ്റും സീറ്റ് ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യം മാസങ്ങൾക്ക് മുന്നേ ചൂണ്ടിക്കാണിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചത്തിന്റെ തിക്ത ഫലം കൂടിയാണിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം ഭരിക്കുന്നവരും അവരുടെ മക്കളും കുടുംബവും തോക്കുമായിറങ്ങി ജനങ്ങളെ വേട്ടയാടുന്ന സാഹചര്യത്തിലും കമ എന്നൊരക്ഷരം മിണ്ടാതെ ഉലകം ചുറ്റാനിറങ്ങിയ പ്രധാനമന്ത്രി രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് യു സി രാമൻ പരിഹസിച്ചുഇ.പി. വൽസല അധ്യക്ഷത വഹിച്ചുഷാജി പുൽക്കുന്ന് സ്വാഗതം പറഞ്ഞു.കെ. ഡി.ശ്രീധരൻഒ ഉസ്സയിൻ, അരിയിൽ മൊയ്തിൻ ഹാജി,സി.അബ്ദുൾ ഗഫൂർ ,ഒ സലിം,രാജൻബാബു,ഐ. മുഹമ്മദ് കോയ ,സിദ്ധീഖ് തെക്കെയിൽ ,ഷമീൽ കെ.കെ ,ശ്രീബ ഷാജി,സുരേഷ് മാവൂർ,ശങ്കരൻ മാവൂർ,ശിഹാബ് ആന കുഴിക്കര ,ഏ. കൃഷ്ണൻ കുട്ടിരവി തെറ്റത്ത്തുടങ്ങിയവർ സംബന്ധിച്ചു.