കുന്ദമംഗലം: ജോലി ആവശ്യാർത്ഥം റിയാദിലേക്ക് പോയ മലയാളി പന്തീർപാടം പേവുംകൂടുമ്മൽ മുഹമ്മദ് (60 ) റിയാദിൽമരിച്ചു.ജോലിക്കിടെ സുഖമില്ലാതാകുകയും ഓർമ്മ നഷ്ടപെട്ട് റിയാദിലെ ഹോസ്പിറ്റലിൽ മൂന്ന് മാസത്തോളമായി ചികിൽസയിലായിരുന്നു. മൂന്ന് വർഷം മുമ്പ് റിയാദിലെ മുറൂജ് എന്ന സ്ഥലത്ത് ജോലിയിൽ പ്രവേശിച്ച മുഹമ്മദിനെ അസുഖത്തെ തുടർന്ന് മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു കെ.എം.സി.സി.യുടെ തെന്നല മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ആശുപത്രി യിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ഭാര്യ: കമറുന്നിസ മക്കൾ മുഹമ്മദ് റഈസ് , റ ഫീന, റംഷീന , റഹീന, മരുമക്കൾ അലി ചാത്തങ്കാവ്, ഹാരിസ് പിലാശ്ശേരി , ആഷിഖ് ആരാമ്പ്രം മാഷിദ മയ്യിത്ത് റിയാദിലെഎക്സിറ്റ് 15 നസീമ് ഖബർസ്ഥാനിൽ മറവ് ചെയ്തു