കുന്ദമംഗലം: ദേശീയപാത 766 ചൂലാം വയലിൽ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോ ടാക്സിക്ക് മുകളിലേക്ക് മറിഞ്ഞ് പതിനൊന്ന് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല ഇന്നലെ ഉച്ചക്ക് 2.45 ഓടേ കൊടുവള്ളി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് റോഡിലെ ഇറക്കം ഇറങ്ങി വരികവേ എതിരെ വന്ന ബൈക്കിലും ഗുഡ്സ്സ് ഓട്ടോയിലും ഇടിച്ച് നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോക്ക് പിറകിൽ വന്ന ഓട്ടോ ടാക്സിയെ ഇടിച്ച് തെറിപ്പിച്ച് കൊടുവള്ളി ഭാഗത്തേക്ക് തിരിഞ്ഞ ശേഷം ബസ് ഓട്ടോ ടാക്സി ക്കു മുകളിലേക്ക് മറിയുകയായിരുന്നു. ഈ സമയം കോഴിക്കേട് പാസ്പോർട്ട് ഓഫീസിൽ പോയി വരുന്ന യാത്രക്കാരായ അമ്മയും മകളും ഒന്നര വയസ്സുള്ള കുട്ടിയും ഓട്ടോ ടാക്സിക്കുള്ളിൽ മരണത്തെ മുഖാമുഖം കണ്ട് കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ഇതുവഴി വന്ന വാഹനങ്ങളിലെ യാത്രക്കാരും കൈ കൊണ്ട് ബസ്സ് തള്ളുകയും അദ്ഭുതകരമായി ബസ്സ് പൊന്തിക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. അപകടം നടന്നയുടനേ തൊട്ടു പിറകിൽ കളരി കണ്ടിയിലേക്ക് പോകുകയായിരുന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ ജീപ്പിലാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് അനിൽകുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ ,ഗ്രാമ പഞ്ചായത്തംഗം കെ.കെ.സി.നൗഷാദ്, സുരേഷ് ബാബു, അസി.സിക്രട്ടറി ശ്രീനിവാസൻ തുടങ്ങിയവരും നാട്ടുകാർക്കൊപ്പംരക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി അതിവേഗതിയിൽ വാഹനങ്ങൾ ഇറക്കം ഇറങ്ങി വരികയും അതേ വേഗതയിൽ തിരിച്ച് കയറ്റം കയറുകയും ചെയ്യുന്ന ഇവിടെ അപകടങ്ങൾ പതിവാണ്. വേണ്ടത്ര മുന്നറിയിപ്പ് ബോഡോ മറ്റോ സ്ഥാപിക്കാത്തത് നിരവധി തവണ നാട്ടുകാർ അധികൃതരെ കണ്ട് പരാതിപെട്ടും ഒന്നും ചെയ്യാത്തതിൽ നാട്ടുകാർക്ക് അതിയായ പ്രയാസം ഉണ്ട്. റോഡിൻ്റെ ഇരുഭാഗത്തുമായ സ്ഥി ചെയ്യുന്ന മക്കൂട്ടം യു.പി.സ്ക്കൂൾ വിദ്യാർത്ഥികളും ഭയാശങ്കയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടിയവർ ത്രേസ്യാമ്മ (55) താമരശേരി, ഗഫൂർ (45) താമരശ്ശേരി, ലിനിത (39) താമരശേരി, ജുമൈലത്ത് (30) ചാലിയം, സബിൻ (32) പശുക്കടവ്, സുഹറ (50) ചേലേമ്പ്ര, ഹൈറുന്നീസ (28) ചേലേമ്പ്ര, ശിവദാസൻ (33) അമ്പായത്തോട്, റിസ്വാൻ (28) പെരിന്തൽമണ്ണ, ഷംലത്ത് (28) ചാലിയം അമയ ( 2)