കുന്ദമംഗലം: കാരന്തൂരിലെ കിടപ്പ് രോഗികൾക്ക് ആശ്വാസമായി സ്ഥാപിച്ചമുസ്ലിം ലീഗ് കാരന്തൂർഈസ്റ്റ് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഓഫീസ്
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ ഉൽഘാടനം ചെയ്തു. നിസ്വാർത്ഥമായ കാരുണ്യ പ്രവർത്തനം ശാസ്ത്രലോകം എഴുതി തള്ളിയവിധികളെപ്പോലും മാറ്റി മറിക്കാൻ ഉതകുന്ന സാഹചര്യം ഉണ്ടാവുമെന്ന് അനുഭവം സാക്ഷിയാക്കി അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ പി.ഹസ്സൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട്അരിയിൽ മൊയ്തീൻ ഹാജി, ഇ കെ ഹംസ ഹാജി, ഒ ഹുസൈൻ, വാർഡ് മെമ്പർ അംബിക ദേവി, ബഷീർ മാസ്റ്റർ,സലിം ഹാജി പുവ്വം പുറത്ത്.അബൂബക്കർ തെല്ലശ്ശേരി, കോയ മാസ്റ്റർ, റഹ്മത്തുള്ള പി, നെജീബ് പി, സി.അശ്റഫ് വിപി, യു.പി നിസാർ ,ഹാരിസ് എം സി ,ഫാറൂഖ് എം സി ,ഉമ്മർ നവാസ് പടാളിയിൽ എന്നിവർ സംസാരിച്ചു സ്വാഗതസംഘം കൺവീനർ ഉസ്മാൻ ചേറ്റൂൽ സ്വാഗതവും സി.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു