കുന്ദമംഗലം: ഇന്നലെ രാത്രി ഒരു സംഘം ആളുകൾ കാരന്തൂർപ്രദേശത്തെ ഓട്ടോസ്റ്റാൻ്റിനടുത്തുള്ള ന്യൂ ടെക് അലൂമിനിയം ഫാബ്രിക്കേഷനിൽ കയറി വരികയും കട ഉടമ ഇർഷാദിനെ മർദ്ദിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ഇർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാവിലെ കടക്കു മുമ്പിൽ ഓട്ടോ നിറുത്തിയത് ചോദ്യം ചെയ്ത ഓട്ടോക്കാരനും കട ഉടമയും വാക്കുതർക്കമുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ സംഘടിച്ചെത്തിയത്.ശനിയാഴ്ച രാവിലെയായതോടെ ഓട്ടോക്കാരനെ മർദ്ദിച്ചെന്നാരോപിച്ച് ഓട്ടോക്കാർ പണിമുടക്കും പ്രഖ്യാപിച്ചു.കട ഉടമകുന്ദമംഗലം പോലീസിൽ നൽകിയ പരാതിയെ തുടർന്നും പോലീസ് സംഭവസ്ഥലത്ത്എത്തി നടത്തിയ വിവരശേഖരത്തിലും ഓട്ടോക്കാർ പ്രകോപിതംസൃഷ്ടിക്കുന്നത് പതിവാണന്ന് ബോധ്യപെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഇനി ഓട്ടോസ്റ്റാൻ്റ് ദേശീയ പാതയുടെ അൻപത് മീറ്റർ അകലം കഴിഞ്ഞ് മാത്രമേ പാടുള്ളൂ എന്ന് ഇന്ന് രാവിലെ സി.ഐ വിളിച്ച യോഗത്തിൽ തീരുമാനവും എടുത്തു. കടക്ക് മുമ്പിൽ ഓട്ടോ നിറുത്തുവാൻ പാടില്ലെന്ന് ഹൈക്കോടതി വിധി നിലക്കെയാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഹൈക്കോടതി വിധി നടപ്പിലാക്കാൻ ഗ്രാമ പഞ്ചായത്തും പോലീസും ശ്രമം നടത്താതെ അനുരഞ്ജന പാത സ്വീകരിക്കുന്നതാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഇതേ കട നടത്തുകയായിരുന്ന ബഷീറിനെ കൊലവിളിച്ച ഓട്ടോക്കാരനെ നടപടിയെടുക്കാതേവിട്ടതും നാട്ടുകാർ കണ്ടതാണ്. ബഷീർ അവസാനം കച്ചവടം നിറുത്തി പോയിരിക്കയാണ്. കാരന്തൂർ വടക്കുംതല പാർക്കിംഗ് ഇനി പ്രയോഗികമല്ല ദേശീയപാതയുടെ രണ്ട് ഭാഗത്തും ഇപ്പോൾ സ്റ്റാൻ്റ് നിൽക്കുന്ന സ്ഥലം അൽപ്പം മാറ്റിയും പുതിയ പാർക്കിംഗ് കേന്ദ്രം വന്നേ പറ്റൂ കുരുവട്ടൂർ പഞ്ചായത്തിലേക്ക് തിരിയുന്ന വാഹനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട് ഓട്ടോസ്റ്റാൻ്റ്