കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെ, വാക്‌സിൻ വിതരണത്തിലെ വിവേചനതിനെതിരായി യു ഡി ഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി. ലഭ്യമാകുന്ന വാക്‌സിൻ ആനുപാതികമായി വാർഡുകളിലേക്ക് വിതരണം ചെയ്യുന്നതിന് പകരം എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിലേക്ക് അനധികൃതമായി രണ്ടാം തവണയും വാക്‌സിൻ വിതരണം ചെയ്യുകയുംഅവിടങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ വാർഡായി പ്രഖ്യപിക്കുന്നതിന് അധികൃതർ കാണിക്കുന്ന ധിക്കാരപരമായ സമീപനത്തിനുമെതിരെയാണ് നിൽപ്പ് സമരം നടത്തിയത്. വാക്സിൻ വിതരണം രാഷ്ട്രീയവൽക്കരിക്കുന്നസമീപനത്തിൽ മാറ്റം വരുത്തി 23 വാർഡുകളിലേയും ജനങ്ങളെ ഒന്നായികണ്ട്
നീതിപൂർവമായ സമീപനവും ഉണ്ടാവണമെന്നും
അല്ലായെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരം ഉൽഘാടനം ചെയ്ത ബ്ലോക്ക് മെമ്പറും മുസ്ലീം ലീഗ് നേതാവുമായ അരിയിൽ അലവി പറഞ്ഞു.
പി. കൗലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യുഡിഫ് ചെയർമാൻ സി വി സംജിത്ത്, കൺവീനർ സി അബ്ദുൽ ഗഫൂർ, ഒ സലീം, ഷൈജ വളപ്പിൽ, കെ.കെ.സി നൗഷാദ്,ഹബീബ് കാരന്തൂർ, ലീന വാസുദേവൻ, യു സി ബുഷ്‌റ, അംബിക ദേവി, ഫാത്തിമ ജെസ്‌ലിൻ, സമീറ അരീപുറംഎന്നിവർപങ്കെടുത്തു.