കോഴിക്കോട് :മെഡിക്കൽ കോളേജ് മാതൃ ശിശു ഹോസ്പിറ്റലിൽ ഒ. പി യിൽ വരുന്ന രോഗികൾക്ക് ആവശ്യമായ ഇരിപ്പിടം നൽകി. മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സഹായി വാദിസലാം, എസ് വൈ എസ് സാന്ത്വനം വെണ്ണക്കോട് യൂണിറ്റ് എന്നിവർ സംയുക്തമായാണ് ഇരിപ്പിടം നൽകിയത്. സഹായി ജന സെക്രട്ടറി കെ. എ നാസർ ചെറുവാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രന് കൈമാറി. ചടങ്ങിൽ ഡോ. വി അരുൺ പ്രീത്, സഹായി എ. ഒ ഷംസുദ്ദീൻ പെരുവയൽ,ഇബ്രാഹിം ഹാജി.കെ,ശറഫുദ്ധീൻസഖാഫി,കെടി മുഹമ്മദ്.സി,
മുഹമ്മദ്ഉനൈസ്,
ജഅഫർ അലി.പി, ബഷീർ വെള്ളായിക്കോട്, അബ്ദുറഹ്മാൻ മുഴാപാലം എന്നിവർ പങ്കെടുത്തു.