മാവൂർ: ഡൽഹിയിൽ വനിതാ സിവില്‍ ഡിഫൻസ് ഓഫീസർ
റാബിയ സൈഫി ക്രൂരമായി
കൊല്ലപ്പെട്ടതിൽ മാവൂർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ നിൽപ്പു സമരം നടത്തി.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ പ്രതിഷേധം കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ കരീം ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്
ഷറഫുന്നീസ അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മുനീറത്ത് ടീച്ചർ, വനിതാ ലീഗ് സെക്രട്ടറി വി.കെ ഷരീഫ, ഫാത്തിമ ഉണിക്കൂർ ,റഷീദ, ഫാത്തിമ സുഹ്റ,
ഷരീഫ തെനപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.