കുന്ദമംഗലം :സംസ്ഥാന വനിതാ ലീഗ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം, ഡൽഹി പോലീസ് ഓഫീസർ റാബിയ സൈഫിയുടെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് കുന്ദമംഗലത്ത് പഞ്ചായത്ത് വനിത ലീഗ് സമര സംഗമം നടത്തി. ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി.സഫിയ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് പി.കൗലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി ടി.കെ.സീനത്ത് മുഖ്യ പ്രഭാഷണം നടത്തി.ഇ.എം സുബൈദ,യു.സി.ബുഷ്റ.ഫാത്തിമ ജസ്ലി, സമീറ അരിപ്രത്ത്, സക്കീന ചേരിഞ്ചാൽ, ഷക്കീല കാരന്തൂർ എന്നിവർ നേതൃത്വം നൽകി.