കുന്ദമംഗലം :പതിമംഗലത്തെ പെട്രോൾ പമ്പ് ഇന്ധനചോർച്ച കോഴിക്കോട് എ.ഡി എം മുഹമ്മദ് റഫീഖ് പരിശോധിച്ചു ജനങ്ങളുമായി ചർച്ച നടത്തി.പരിസരത്തുള്ള വീടുകളിലെ കിണറുകൾ സന്ദർശിച്ചു. പരിസരവാസികളോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ചോർച്ച ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽപമ്പ് അധികൃതരുമായി സംസാരിച്ചു .ഈ മാസം 30ാം തീയതിക്ക് മുമ്പ് പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെങ്കിൽ പമ്പ് അടച്ചുപൂട്ടാൻ പമ്പ് അധികൃതർക്ക് നിർദ്ധേശം നൽകി.വിഷയത്തിൽ നൗഷാദ് തെക്കയിലിന്റ പരാതിയിൽ കേരള മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു..ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ , മെമ്പർമാരായ ഷബ്ന പി ,ബുഷ്റ യുസി, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ , സമര സമിതി നേതാക്കളായ റസാക്ക് സി , വിജേഷ് എ മജീദ് കെ ആർ ,എസ് , കോയ, ഉസൈൻ എം.പി, മജീദ് പാലക്കൽ, ജിതിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.