കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റേതരവരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യക്കട തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു സ്റ്റാന്റുകളില്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങിയതിനു പിന്നാലെ ബെവ്കോ ഔട്്ലെറ്റുകളേയും ക്ഷണിക്കുന്നത്. സ്റ്റാന്റില്‍ ഔട്്ലെറ്റ് എത്തിയാല്‍ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അസൗകര്യമാകില്ലേ, ജീവനക്കാരും മദ്യപിക്കാനും സാധ്യതയില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മന്ത്രി പറഞ്ഞത് സ്റ്റാന്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ ബവറിജസ് കോര്‍പറേഷന്റെ മദ്യക്കടകള്‍ക്കായി അനുവദിക്കാമെന്നാണ് . ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു. സി.പി.എം മന്ത്രിയുടെ നീക്കത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല