കോഴിക്കോട് : KS RTC ബസ്സിടിച്ച് ചികിത്സയിലായിരുന്ന താനൂർ നിറമരതൂർ ആലിൻചുവട് സ്വദേശി മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് സൽമാൻ ദാരിമി (25) മരണപ്പെട്ടു. കോഴിക്കോട് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന ബസ്സ്, ചാത്തമംഗലം ചെത്ത് കടവ് വെച്ചാണ് ബൈക്കിൽ ഇടിച്ചത്. വെസ്റ്റ് കൊമ്മേരി ഹയാത്തുൽ ഇസ്ലാം മദ്റസ അധ്യാപകനും
SKSSF ആലിൻചുവട് ശാഖാ വൈസ് പ്രസിഡന്റും ഇബാദിന്റെ സെക്രട്ടറിയുമായിരുന്നു. മാതാവ് ഖദീജ. സഹോദരങ്ങൾ: സുമയ്യത്തുൽ ഫർസാന, ഫാത്വിമത്തു സുഹ്റ, മുഹമ്മദ് മുഖ്താർ, നൂരിയ ഷറിൻ, നിറമരതൂർ കോരങ്ങാട് ജുമാ മസ്ജീദ് ഖബറിസ്ഥാനിൽ ഖബറടക്കി.