കുന്ദമംഗലം : ഓണാഘോഷം ജനങ്ങളുടെ ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. ദളിത് ലീഗ് സംഘടിപ്പിച്ച ഓണക്കിറ്റ് കുന്ദമംഗലത്ത് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ സ്വയം ബലികൊടുത്ത പ്രജാപതിയുടെ ഐതിഹ്യം ഇക്കാലത്തു വലിയ രാഷ്ട്രീയ പ്രസക്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും ഈ കെട്ടകാലത്തു ഓണം മനുഷ്യ മനസ്സുകളുടെ കൂട്ടിച്ചേർക്കലിനും പരസ്പരം കരുതലിനും ഉതകുന്ന രീതിയിലുള്ളതാക്കാൻ പൊതുപ്രവർത്തകരും പൊതുസമൂഹമാകെയും ശ്രമിക്കണമെന്നും യു സി രാമൻ ആഹ്വാനം ചെയ്തു. ഷാജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽകുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് ജന :സിക്രട്ടറി ഖാലിദ്കിളിമുണ്ട,ഒ ഹുസ്സയിൽ ,അരിയിൽ മൊയ്തിൻ ഹാജി,
സി.അബ്ദുൾഗഫൂർ കാരന്തുർ ,
ഒ സലിം,കൃഷ്ണൻ കുട്ടി ആമ്പ്ര മ്മൽ ,ബാബൂ ഇയ്യാറമ്പിൽ,തെറ്റത്ത് രവി, ബാലകൃഷ്ണൻ ഇയ്യാറമ്പിൽഎന്നിവർ സംബന്ധിച്ചു.