കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് – രണ്ടാം വാർഡിൽ ചെനോത്ത് സജീവൻ ക്ഷീരകർഷകനാണ് – ഗ്രാമ പഞ്ചായത്തിൽ വിവിധയിനം കൃഷികൾ നടത്തുന്ന യുവകർഷൻ കൂടിയാണ് ഇദ്ദേഹം – കോഴി ,റബ്ബർ, നാളികേരം, അ സോള, തുടങ്ങിയവയും കൃഷി ചെയ്യുന്ന സംയുക്ത കർഷനാണ് ഇദ്ദേഹം ‘ – കറവ് ഉള്ള മൂന്ന് പശുക്കൾ ഉണ്ട് – ദിവസവും 50 ലിറ്ററോളം പാൽ സൊസൈറ്റിയിൽ കൊടുക്കാറുണ്ടായിരുന്നു – സജീവനും കുടുംബത്തിന്നും കോവിഡ് പിടിപെട്ടിട്ട് രണ്ട് ദിവസമായി – കോ വിഡ് പിടിപെട്ടത് കൊണ്ട് പാൽ ശേഖരിക്കുകയില്ല എന്ന കുന്ദമംഗലം മിൽക്ക് സൊസൈറ്റിയുടെ തീരുമാനത്തിൻ്റെ ഭാഗമായി ദിവസവും 50 ലിറ്റർ ‘ പാൽ കറന്ന് ഒഴുക്കിക്കളയുകയാണ്- 15 ദിവസത്തോളം ഇത്രയും പാൽ നശിപ്പിക്കുന്നത് ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ് ‘ – വൻ സാമ്പത്തിക നഷ്ടവും – മൂഗങ്ങളിൽ ഇത് വരെ കോ വിഡ് സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ കോ വിഡ് ബാധിക്കാത്തവരെ ഉപയോഗിച്ച് പാൽ കറന്നെടുത്ത് പാവപ്പെട്ട കർഷകനെ സഹായിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കളരിക്കണ്ടി യൂണിറ്റ് കോൺഗ്രസ്സ് കന്മറ്റി ആവശ്യപ്പെട്ടു.ടി.കെ.ഹിതേഷ് കുമാർ, ടി. ഗണേശൻ, വി.കെ.ഗിരീഷ് കുമാർ, പി.ലാൽ സി, ചന്തുക്കുട്ടി എൻ ,പ്രദീപ്.എ, ചന്തുക്കുട്ടി എൻ.ച രോഷ്’ – കെ.പി . എന്നിവർ സംസാരിച്ചു