കുന്ദമംഗലം: സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനും ആരോഗ്യവകുപ്പ് റിട്ട. സീനിയര്‍ ക്ലര്‍ക്കുമായ വെസ്റ്റ് പിലാശ്ശേരി മാക്കുഴിയില്‍ ശ്രീധരന് (74) അന്തരിച്ചു. സി.പി.ഐ്, യുവകലാസാഹിതി, ഇപ്റ്റ , ജോയിന്റ് കൗണ്‍സില്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിലാശ്ശേരി ഗ്രാമോദയ വായനശാലയുടെ ആദ്യകാല സംഘാടകരില്‍ ഒരാളായിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി. മക്കള്‍: ശിബി, ശബ്ന. മരുമകന്: സജീന്ദ്രന് (സീനിയര്‍ ക്ലര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോഴിക്കോട്) . സഹോദരങ്ങള്‍: എം. ബാലസുബ്രഹ്മ്യന് (സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം, കുന്ദമംഗലം ലോക്കല്‍ സെക്രട്ടറി), എം. ജയതിലകന്‍( മാധ്യമപ്രവര്ത്തകന്, ലീല, ശാന്ത. ശഞ്ചയനം തിങ്കളാഴ്ച.