കുന്ദമംഗലം:അല്ലാഹുവിലുള്ള സമഗ്രമായ സമർപ്പണത്തിന്റെ യും ത്യാഗത്തിന്റെ യും ഉത്തമ മാതൃകയായ ഹസ്രത്ത് ഇബ്രാഹിം ( അ) ന്റെയും കുടുംബത്തിന്റെയും ധന്യ സ്മരണയിൽ ഒരിക്കൽ കൂടി ബലിപെരുന്നാൾ സമാഗതമായിരിക്കുന്ന വേളയിൽ
ആ ധന്യജീവിതം മാതൃകയാക്കി മഹാമാരിയുടെ പ്രതിസന്ധികൾ നിറഞ്ഞ ഈ കാലത്ത് എല്ലാം അല്ലാഹുവിൽ ഭരമേല്പിച്ച് സമ്പൂർണ്ണ സമർപ്പിത ജീവിതം നയിക്കുകയും
ശരീരങ്ങൾ അകലം പാലിക്കുമ്പോയും മനസ്സുകൾ അകലാതിരിക്കുകയും ചെയ്യണമെന്ന് കാരന്തൂർ ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി പെരുനാൾ പ്രഭാഷണത്തിൽ വിശ്വാസികളോട് ഉദ്ഭോദിപ്പിച്ചു
കുന്ദമംഗലത്ത് പതിവിൽ നിന്നും വിപരീതമായി പള്ളികളിൽ അതിരാവിലെ ( 6.30, 7 മണി) നിസ്ക്കാരങ്ങൾ നടന്നു,
കൊവിഡ് പശ്ചാചാത്തലത്തിൽ ചുരുങ്ങിയ സമയത്തിലാണ് പലയിടത്തും പ്രാർത്ഥനകൾ നടന്നത്
നിസ്ക്കാരത്തിന് ശേഷം മഹല്ല് ഇമാമുമാർ ബലി പെരുന്നാൾ സന്ദേശം കൈമാറി,
കാരന്തൂർ
മഹല്ല് ജുമാ മസ്ജിദിൽ ഇമാം മുനീർ ഫൈസി ,കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ അബ്ദുനൂർ സഖാഫി, കാരന്തൂർ ടൗൺ മസ്ജിദിൽ റാഷിദ്. യമാനി , ഇസ്ലാമിക് സെൻ്റെറിൽ ഖമറുദ്ധീൻ ദാരിമി , മസ്ജിദുൽ ഇഹ്സാ നിൽ ഇ പി ഉമർ നിസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകി. പളളികളിലെ
പ്രാർത്ഥനകൾക്ക് ശേഷം മരണപ്പെട്ട കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിച്ച് വിശ്വാസി കൾ പ്രാർത്ഥന നടത്തി
ബലിപെരുന്നാളിലെ പ്രധാന ചടങ്ങായ
ഉള് ഹിയ്യത്ത് ( മൃഗത്തെ അറക്കൽ, ബലി കർമ്മം) ചടങ്ങും പലയിടത്തും ആരംഭിച്ചിട്ടുണ്ട്