സച്ചാര്‍ കമ്മിറ്റിക്കുപകരം പാലോളി കമ്മിറ്റിയെ വച്ചതുതന്നെ വെള്ളം ചേര്‍ക്കാനെന്ന് മുസ്ലിം ലീഗ്. ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വീണ്ടും കുറച്ചെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അനാവശ്യസ്പര്‍ധയുണ്ടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സച്ചാര്‍ കമ്മിറ്റി ആനുകൂല്യങ്ങള്‍ മുസ്ലിംകള്ക്ക്. മറ്റുള്ളവര്‍ക്ക് വേറെ കമ്മിറ്റി വരട്ടെയെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ തീരുമാനത്തെ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിയമസഭയിലും സമാനമായ നിലപാട് എടുക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. സതീശനോട് ഫോണില്‍ സംസാരിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.