ലോക പേപ്പർ ബാഗ് ദിനത്തോട് അനുബന്ധിച്ച് പെരിങ്ങളം അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങൾക്ക് പേപ്പർ ബാഗ് വിതരണം ചെയ്ത് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളൻ്റിയർമാർ. പ്ലാസിറ്റിക്കിൻ്റെ ഉപയോഗം കുറച്ച് പേപ്പർ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂലൈ 12 പേപ്പർ ബാഗ് ദിനമായി ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് കുട്ടികൾ സ്വന്തമായി തയ്യറാക്കിയ ഇരുനൂറ്റി അൻപതോളം പേപ്പർ ബാഗുകളാണ് വ്യാപാരികൾക്ക് വിതരണം ചെയ്തത് . പ്ലാസ്റ്റിക്ക് ഒഴിവാക്കൂ , നാടിനെ രക്ഷിക്കു എന്ന് ഒരോ പേപ്പർ ബാഗിലും മുദ്രണം ചെയ്തിരുന്നു. പെരിങ്ങളം അങ്ങാടിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ ഇൻ ചാർജ്എം .കെ . ഹസീല ടീച്ചറും പി റ്റി എ പ്രസിഡൻ്റ് ആർ .വി ജാഫറും വ്യാപരികൾക്ക് പേപ്പർ ബാഗ് നൽകി ഉത്ഘാടനം ചെയ്തു. വോളൻ്റിയർ ലീഡർമാരായ ആനന്ദ്, നീഷ്മ, വളണ്ടിയർമാരായ ശ്രീരാഗ്, ദിനു, സച്ചിൻ, നവീന,ഡിൽന, പുണ്യ, മുസമ്മിൽ എന്നിവർ പങ്കെടുത്തു..