കുന്ദമംഗലം:ചൂലൂർ സി.എച്ച് സെൻ്റർ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്കു്. എം.വി.ആർ. കേൻസർ സെൻ്ററിലെത്തുന്ന രോഗികൾക്ക് സ്വാന്തന മേകാൻ നിർമ്മിച്ച സി.എച്ച്.സെൻ്റർ ബിൽഡിങ്ങു് നിർമ്മാണം പൂർത്തീകരിച്ച് ഉൽഘാടനത്തിനൊരുങ്ങുന്നു. രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യമായി താമസിക്കുന്നതിനുള്ള റൂമുകൾ, ഓഫീസ് സംവിധാനം തുടങ്ങി എല്ലാ വിധ ആധുനിക സംവിധാനങ്ങളോടെയുമാണ് ബിൽഡിങ്ങു് നിർമ്മാണം പുരോഗമിക്കുന്നതു്.സി.എച്ചു് സെൻ്റർ പ്രസിഡണ്ടു് ഇ. ടി. മുഹമ്മദ് ബഷീർ എം.പി.യുടെ അധ്യക്ഷതയിൽ കമ്മറ്റി യോഗം ചേർന്നു.ജനറൽ സിക്രട്ടറി കെ.എ.ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു.എം.സി.മായിൻ ഹാജി, ഖാലിദ് കിളിമുണ്ട, മൊയ്തീൻ ഹാജി വെള്ള ലശ്ശേരി, എൻ.പി.ഹംസ മാസ്റ്റർ, കെ.ആലി ഹസ്സൻ, പി.അബ്ദുറഹിമാൻ, കെ.ആലി, പി.ടി.അബ്ദുറഹിമാൻ, ഷമീർ എഞ്ചിനിയർ എന്നിവർ സംബന്ധിച്ചു.