ഹരിപ്പാട്:ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ജർമൻ, ഹിന്ദി, മലയാളം ഭാഷയിൽ പാണ്ഡിത്യമുള്ള പതിനാലുകാരി മുംതാസ് മറിയത്തെ വീട്ടിലെത്തി ആദരിച്ചു. നാലാം ക്ലാസ് മുതൽ എഴുത്ത് ആരംഭിച്ച ഈ പ്രതിഭയുടെ രചന ദി ഹിന്ദു പത്രത്തിന്റെ വെബ് പോർട്ടലിൽ അടക്കം വെളിച്ചം കണ്ടു.
UN യൂത്ത് വർക്കേഴ്സ് വോളണ്ടിയറായ മുംതാസ് APJ ഇന്റർനാഷ്ണൽ ക്വിസ് മത്സരം, വനിത -പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ഇന്റർനാഷണൽ ക്വിസ് മത്സരം എന്നിവയിലും വിജയിയായി. മികച്ച ഗായികയും പ്രാസംഗികയുമായ മുംതാസ് ചെറുപ്രായത്തിൽ കഥ, കവിത രചനയിൽ കഴിവ് തെളിയിച്ചു.
പരിസ്ഥിതിയും മനുഷ്യനന്മയും കേന്ദ്രീകരിച്ചു ‘മൈ ജേർണി’ എന്ന സയൻസ് ഫിക്ഷൻ ഇതിനകം പൂർത്തിയാക്കി. ഈ കൃതി പുസ്തകമായി ശ്രേഷ്ഠ ബുക്സ് പുറത്തിറക്കും എന്നും മുംതാസിന് ഉറപ്പ് നൽകി.
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ കോ-ഓർഡിനേറ്റർ ആയ ഈ പത്താം ക്ലാസുകാരി ബ്ലോഗറും പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിലെ പങ്കാളിയുമായിരുന്നു.
നങ്യാർകുളങ്ങര ബദനി സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയായ ഈ മിടുക്കി നൈജീരിയ പ്രൈം പ്രൈമറി ഇന്റർനാഷണൽ സ്കൂളിലും പഠിച്ചിട്ടുണ്ട്. നൈജീരിയയിലെ സ്പെല്ലിങ് ബി മത്സരത്തിൽ ഫൈനലിസ്റ്റ് ആയിരുന്നു.
എയർ ഫോഴ്സിൽ നിന്നും വിരമിച്ച ഹരിപ്പാട് തമല്ലാക്കൽ അബ്ദുൽ കലാമിന്റെയും സുബിതയുടെയും മകളാണ്.
സിവിൽ സർവീസ് സ്വപ്നവുമായി പഠിക്കുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് എല്ലാ നന്മകളും നേരുന്നു.