കുന്ദമംഗലം: കുന്ദമംഗലം – അഗസ്ത്യമുഴി 110 കെ.വി. വൈദുത ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ടവർ സ്ഥാപിച്ച് സപ്ളൈ ലൈൻ വലിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
അലൈൻ മെന്റ് മാറ്റി ജനവാസ മേഖലയിലൂടെ വളരെ താഴ്ന്ന നിലയിൽ വീടുകൾക്ക് മുകളിലൂടയും
മരങ്ങൾക്ക്ടുത്തു കൂടിയും ലൈൻ കടന്നുപോകുന്നത് ഈ പ്രദേശത്ത് വലിയ സുരക്ഷാഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് .
യാതൊരു മുന്നറിയിപ്പുമില്ലാതെ മരങ്ങൾ മുറിച്ച് നീക്കുകയും സ്ഥലം കയ്യേറി ടവർ സ്ഥാപിക്കാനുള്ള കെ എസ് ഇ ബി യുടെ ശ്രമങ്ങൾക്കെതിരെ നാട്ടുകാർ കുത്ത പ്രതിഷേേധത്തിലാണ് .
സുരക്ഷാഭീഷണി സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റുകയും
ശരിയായ നഷ്ടപരിഹാരം ലഭിക്കണം തുടങ്ങിയ നാട്ടുകാരുടെ ആവശ്യങ്ങ ൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.ധനീഷ് ലാൽ
ഇന്നലെ രാവിലെ 9 മണി മുതൽ വരിയട്ട്യാക്കിൽ വൈകീട്ട് 5 മണിവരെ നിരാഹാര സമരം നടത്തി. രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുു നെല്ലൂളി ഉദ്ഘാടനം നടത്തി .പഞ്ചായത്ത് മെമ്പർ ലീന വാസുുദേവൻ അധ്യക്ഷത വഹിച്ചു. വൈകുന്നേരം കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ ഖാലിദ് കിളിമുണ്ട നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ ഐ.പി. രാജേഷ് , വിനോദ് പടനിലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, കായക്കൽ അഷ്റഫ് , ടി.കെ.ഹിതേഷ് കുമാർ, എ.ഹരിദാസൻ, സി വി സംജിത്ത്, വൈശാഖ് കണ്ണോറ, സിജി കൊട്ടാരത്തിൽ, കെ.സുരേന്ദ്രൻ, സി സി ഷിജിൽ, എം. പ്രബീഷ് പ്രസംഗിച്ചു.