മാവൂർ:എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം
ലക്ഷദ്വീപ് ജനതയോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്
എസ്.കെ.എസ്.എസ്.എഫ് NIT മേഖല മാവൂർ പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
SKSSF സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഒ. പി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസി:ഷാഫി ഫൈസി പുവ്വാട്ട് അധ്യക്ഷത വഹിച്ചു.’
മേഖല ജന:സെക്രട്ടറി ഇസുദ്ധീൻ പാഴൂർ സ്വാഗതം പറഞ്ഞു.
സൈതലവി ആയംകുളം ,അബ്ദുള്ള ഹുദവി മലയമ്മ, റഹ്മാൻ ഫൈസി, നിയാസ് മാവൂർ സംബന്ധിച്ചു.