കുന്ദമംഗലം: ഗാർഹിക പീഡനങ്ങൾ തടയാൻ സർക്കാർ ജാഗ്രത കാണിക്കണം. സംസ്ഥാനത്ത് വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളും സംശയാസ്പദമരണങ്ങളും തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി പ്രമേയം മൂലം സർക്കാരിനോടു് ആവശ്യപ്പെട്ടു..പ്രസിഡണ്ടു് കെ.മൂസ്സ മൌലവി അദ്ധ്യക്ഷം വഹിച്ചു.ജില്ല വൈസു് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു – ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.യു.സി.രാമൻ, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ ഹാജി, കെ.കെ.കോയ ഹാജി, സി.മരക്കാർ കുട്ടി, വി.പി.മുഹമ്മദ് മാസ്റ്റർ, എം.പി.മജീദ്.എന്നിവർ സംസാരിച്ചു.