കുന്ദമംഗലം: മെഡിക്കൽ ഷോപ്പുകൾ 7 മണിക്ക് അടക്കുന്നതിന്റെ വിഷമം അനുഭവിച്ച ഒരു സാമൂഹിക പ്രവർത്തകൻ ആണ് ഞാൻ… ഇന്നലെ രാത്രി 9 മണിയോടെ ആണ് എനിക്കൊരു ഫോൺ കോൾ വന്നത്.. നട്ടെല്ല് പൊട്ടി കിടപ്പിലായ ഒരു സഹോദരിക്ക് അസുഖം കൂടുതൽ ആണ് മെഡിക്കൽ സഹായം എത്തിക്കണം ഡോക്ടർ വീട്ടിൽ വരണം.. ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകുവാൻ സാധ്യമല്ല… അനങ്ങിയാൽ വലിയ വേദനയാണ് കുത്തനെയുള്ള കയറ്റത്തിൽ ആണ് വീട്..നമ്മുടെ സർക്കാർ സംവിധാനത്തിൽ അത്യാഹിതത്തിന് വീട്ടിൽ ചെന്ന് പരിശോധന നടത്താൻ ഒരു സംവിധാനവും ഇല്ല..എന്നാലും പലരെയും ബന്ധപ്പെട്ടു.. അവസാനം സുഹൃത് Dr അശ്വിൻ ശിവദാസ് എന്റെ കൂടെ ആ വീട്ടിൽ വരികയും പരിശോധന നടത്തുകയും ചെയ്തു… ഓക്സിജൻ മറ്റു മെഡിസിനുകൾ ആവശ്യമായി വന്നു.. പക്ഷെ കുന്ദമംഗലത് ഒരു മെഡിക്കൽ ഷോപ്പ് പോലും ഇല്ലായിരുന്നു അന്വേഷണം നടത്തിയപ്പോൾ 7 മണിക്ക് ജില്ലാ കലക്ടറുടെ നിർദേശം ഉണ്ട് എന്നാണ് പറഞ്ഞത്.. അവസാനം മെഡിക്കൽ കോളേജിനു അടുത്ത് പോയിട്ടാണ് മരുന്ന് വാങ്ങി എത്തിച്ചത്… ഓക്സിജൻ സംവിധാനങ്ങൾ സന്നദ്ധ സംഘടനകൾ സഹായിച്ചു.. ആ സഹോദരിയുടെ ജീവൻ രക്ഷപെട്ടു കിട്ടുവാൻ സഹായകരമായി..
എന്നാൽ അത്യാവശ്യം വേണ്ട മരുന്നിനു ഞങ്ങൾ ബുദ്ധിമുട്ടി വിഷമിച്ചു… എല്ലാ മെഡിക്കൽ ഷോപ്പിനും കാറ്റഗറി നോക്കാതെ രാത്രി 7 മണിക്ക് ശേഷവും തുറക്കാൻ അനുമതി നൽകണം എന്ന് എന്റെ അനുഭവത്തിൽ കോഴിക്കോട് കലക്ടറോട് ആവശ്യപ്പെട്ടു
നൗഷാദ് തെക്കയിൽ