കുന്ദമംഗലം: കോവിഡ് ശക്തമായി നില നിന്നിരുന്ന സമയത്ത്പോലും ഇല്ലാത്ത രീതിയിലാണ് നിലവിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നവർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു. പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൂട്ടുനിൽക്കുന്നത് ന്യായീകരിക്കാനാകില്ല. പാവപെട്ട ജനങ്ങളെ, കച്ചവടക്കാരെ, ടാക്സി ഡ്രൈവർമാരെ നിരന്തരം ചെറിയ വിഷയങ്ങൾക്ക് പോലും വലിയ തുക ഫൈൻ നൽകുന്നു. വലിയ തോതിൽ രോഗം നാട്ടിൽ ഉള്ള സമയത് പോലും
മെഡിക്കൽ ഷോപ്പുകൾ രാത്രി 10മണി വരെ തുറന്ന് പ്രവർത്തിച്ചിരുന്നു എന്നാൽ ഇന്ന് 7മണി ആകുമ്പോയേക്കും അടയ്ക്കാൻ വേണ്ടി പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ് ആവിശ്യ പെട്ടിരിക്കുന്നു…. ഇത് കാരണം പല രോഗികളും പ്രയാസപ്പെടുന്നു രാത്രി സമയത്
അത്യാവശ്യത്തിന് ഒരു മരുന്ന് വാങ്ങാൻ സാധിക്കില്ല…. മെഡിക്കൽ ഷോപ്പുകൾ രാത്രി 9മണി വരെയെങ്കിലും തുറക്കാനുള്ള സംവിധാനം വേണമെന്ന് യൂത്ത് ലീഗ് ഭാരവാഹി യോഗം ആവശ്യപ്പെട്ടു
കുന്ദമംഗലത് ടി പി ആർ കുറക്കുന്നതിന് വേണ്ടി കോവിഡ് ടെസ്റ്റ് മഹാമേള ഗ്രാമ പഞ്ചായത്തിന്റെ നേത്രത്വത്തിൽ നടത്തുകയാണ് ആഴ്‌ചയിൽ മൂന്ന് ദിവസം കട തുറക്കുന്ന രോഗം ഇല്ലാത്ത സമ്പർക്കം പോലും ഇല്ലാത്ത പാവം കച്ചവടക്കാർക്ക് സമ്പർക്കവും രോഗ സാധ്യതയും ഉള്ളവർക്ക് ടെസ്റ്റ് നടത്തിയാൽ ടി പി ആർ കൂടുമെന്നും ഇതുവഴി പഞ്ചായത്തിൽ രോഗികളുടെ എണ്ണം വർദ്ധനവ് ഉണ്ടാവും എന്നത് കൊണ്ടാണ് ഇത്തരം ഒരു പരീക്ഷണത്തിന് ഇവർ മുതിരുന്നത് തീർത്തും അംഗീകരിക്കാൻ കഴിയാത്ത ഒരു കാര്യമാണ് ടി പി ആർ കുറക്കുന്നതിന് പകരം രോഗം പൂർണ്ണമായും ഇല്ലാതാക്കുക അതിനുള്ള ശ്രമമാണ് അധികാരികൾ നടത്തേണ്ടത്…. വാക്സിനേഷൻ സെന്റർ വർധിപ്പിക്കുക, കുന്നമംഗലം പഞ്ചായത്തിൽ ഉള്ളവർക്ക് അതാത് പഞ്ചായത്തിൽ വെച്ച് തന്നെ വാക്സിൻ നൽകുക,
വാക്സിൻ കേന്ദ്രങ്ങൾ വർധിപ്പിക്കുക എന്നാവിശ്യപെട്ടു കൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചു യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ നിരവധി പരിപാടികൾ കേന്ദ്രവും കേരളവും ഭരിക്കുന്ന ആളുകൾ നടത്തുമ്പോൾ മിണ്ടാതിരിക്കുന്ന പോലീസ്
21.6.2021ന് കുന്നമംഗലം അങ്ങാടിയിൽ വെച്ച് റോഡ് തടയുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തവർക്ക്പോലും ചുകപ്പ് പരവതാനി വിരിക്കുകയും ചെയ്യുന്ന പോലീസിന്റെ ഇരട്ട തപ്പ് നയം അവസാനിപ്പിക്കുക… നീതി നടപ്പിലാക്കുമ്പോൾ എല്ലാവര്ക്കും ഒരേ പോലെ ആയിരിക്കണമെന്നും സർക്കാരിന്റെ തെറ്റായ സമീപനത്തിനെതിരെ ഇനിയും സമര മുഖത്ത് യൂത്ത് ലീഗ് ഉണ്ടാവുമെന്നുംകേസ് കൊണ്ടും ഭീക്ഷണി കൊണ്ടും തടയാൻ കഴിയില്ലെന്നും പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു… സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു, കെ കെ ഷമീൽ, എം വി ബൈജു,
അൽത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, ശറഫു എരഞ്ഞോളി, സനൂഫ് റഹ്‌മാൻ, താജുദീൻ എ കെ, മിറാസ് മുറിയാനാൽ, ഫാരിസ് പിലാശ്ശേരി സംസാരിച്ചു