കുന്ദമംഗലം:വിശ്വാസികളുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട പറഞ്ഞു. ലോക്ക് ഡൌൺ നിയന്ത്രണത്തിൽ അയവു് വരുത്തിയ സാഹചര്യത്തിൽ അരാധനാലയങ്ങൾ മാത്രം അടച്ചിടണമെന്ന് പറയുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു പൊതു സമൂഹത്തിൽ നിന്നും ഉയർന്നു വരുന്ന ആവശ്യം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചു വരുത്തും. അത് കൊണ്ട് എത്രയും പെട്ടെന്ന് ആരാധനാലയങ്ങൾ തുറന്ന് കോവിഡു് പ്രോട്ടോകൾ പാലിച്ച് ആരാധന നടത്താൻ വിശ്വാസികളെ അനുവദിക്കണമെന്ന് ഖാലിദ് കിളിമുണ്ട സംസ്ഥാന സർക്കാരിനോടു് ആവശ്യപ്പെട്ടു.