കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 17 ലെ വർദ്ധിച്ചു വരുന്ന കോവിഡ് കേസ് കണക്കിലെടുത്ത് പഞ്ചായത്ത് മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിൽ നാലോളം ഫോഗ് മിഷ്യൻ ഉപയോഗിച്ച് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും വീടും വഴികളും അണു നശീകരണം നടത്തി.സി.എച്ച് സെൻ്റർ പ്രസിഡണ്ട് കെ.പി.കോയ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലീം ലീഗ് ജന സിക്രട്ടറി സി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.ഒ.സലീം, ഹബീബ്കാരന്തൂർ ,എൻ.എം യൂസുഫ്, സി.പി.ശിഹാബ്, വി.പി.സലീം, കെ.പി.അബ്ബാസ്, ബഷീർ മാസ്റ്റർ, കെ.പി.സൈഫുദ്ധീൻ വി.കെ.അൻ.ഫാസ്, വൈറ്റ്ഗാർഡ് ക്യാപ്ടൻ നൗഷാദ് കുറ്റിക്കാട്ടൂർ, ജി.കെ.ഉബൈദ് ,പഞ്ചായത്ത് മെമ്പർ ഷെമീറ അരീപുറത്ത്, ശെഫീഖ് പൂതാടിയിൽ ,അദ്നാൻതുടങ്ങിയവർ നേതൃത്വം നൽകി