കുന്ദമംഗലം:
കൊവിഡ് കാലത്ത് വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് സ്കൂൾ
അധ്യാപകരും സമൂഹവും.
കാരന്തൂർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പത്തു കുട്ടികളിൽ എട്ടുപേർക്ക് ആൻഡ്രോയ്ഡ് മൊബൈൽ വാങ്ങിനൽകി. രണ്ടു പേർക്ക് ടെലിവിഷൻ സംഘടിപ്പിച്ചു നൽകി. ഇതിന്നു പുറമെ
ഇത്തവണ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കും മുഴുവൻ പഠനോപകരണങ്ങളും സ്കൂൾ അധ്യാപകർ സൗജന്യമായി വാങ്ങി നൽകുകയായിരുന്നു. കാരന്തൂർ വനിതാ സഹകരണ സംഘം, കാരന്തൂർ ഹൗസിംഗ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളും വ്യക്തികളും ആണ് ആൻഡ്രോയ്ഡ് ഫോൺ സ്പോൺസർ ചെയ്തത്.
വനിതാ സഹകരണ സംഘം സംഘം പ്രസിഡന്റ് അംബുജാക്ഷി അമ്മ, ഹൗസിങ് സൊസൈറ്റി സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവർ പ്രധാന അധ്യാപിക
ജി.എസ് രോഷ്മയ്ക്ക് ഫോണുകൾ കൈമാറി.
അധ്യാപകരായ കെ. ജിഷ, കെ.എം.എ റഹ്മാൻ, വി.പി രശ്മി, എ.ടി ഷർമിള എന്നിവർ നേതൃത്വം നൽകി.