ആരാമ്പ്രം :ഗവ: എം.യു.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന പത്തോളം :വിദ്യാർത്ഥികൾക്ക് പുത്തൻ മൊബൈൽ ഫോണും ടാബും ഒരുക്കി നാട്ടുകാർ .ആരാമ്പ്രം ജനകീയ വാട്ട്സ്ആപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്ന് പണം സ്വരൂപിച്ചും സ്പോൺസർഷിപ്പ് സ്വീകരിച്ചുമാണ് കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കിയത്.സ്കൂളിൽ നടന്ന ചടങ്ങിൽ ജനകീയ വാട്ട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ എം.കെ.ഷഫീഖിൽ നിന്ന് ഹെഡ്മാസ്റ്റർ പി.കെ.സജീവൻ ,പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ എന്നിവർ ഫോണുകൾ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് അംഗം പുറ്റാൾമുഹമ്മദ് ,പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ ,നോഡൽ ഓഫീസർ ശുക്കൂർ കോണിക്കൽ, സീനിയർ അസിസ്റ്റൻറ് പി.കെ ഹരിദാസൻ ,പി.ജയപ്രകാശ് ,അഡ്മിൻമാരായ നാസർ കാരടിക്കണ്ടത്തിൽ ,ലത്തീഫ് വാഴയിൽ ,ബനൂ ഉവൈസ് ,കോയമോൻ പാലുമണ്ണിൽ ,പി.ടി.എ അംഗം അൻവർ ചക്കാലക്കൽ എന്നിവർ സംബന്ധിച്ചു. ഓൺലൈൻ പഠനോപകരണങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു.