കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പഞ്ചായത്തുകളിലെ 19 ഡിവിഷനുകളിലെ 156 വാർഡുകളിലേക്ക് പതിനായിരം രൂപ വിലവരുന്ന കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് മാതൃകയായി പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഏറ്റുവാങ്ങി വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ല പഞ്ചായത്ത് മെമ്പർ എം ധനിഷ് ലാൽ, സുധ കമ്പളത്ത്, അരിയിൽഅലവി, ടി.പി.മാധവൻ. വാർഡ് മെമ്പർ കൗലത്ത് ബ്ലോക്ക് ‘ക്ഷേമകാര്യ ചെയർപേഴ്സൺ എം.കെ നദീറ BDO പി.പ്രിയ മെഡിക്കൽ ഓഫീസർ ‘മനി ലാൽ പ്രസംഗിച്ചുകുന്ദമംഗലം ബ്ലോ ക്ക് പഞ്ചായത്തിൻ്റെ കീഴിലേ, കു രുവട്ടൂർ, ചാത്തമംഗലം, പെരുവ യൽ, പെരുമണ്ണ, മാവൂർ, കൊടിയ ത്തൂർ, കാരശ്ശേരി , കുന്ദമംഗലംപഞ്ചായത്തുക ളിലെ 156 വാർഡുകളിലേക്കാണു പ്രതിരോധ ഉപകരണങ്ങൾ നൽകിയത്. ഒരു വാർഡ് മെംബറുടെ നേതൃത്വത്തിലുള്ള ടീമിന് 15 പി പിഇ കിറ്റ്, 100 ഗ്ലൗസ്, 100 സർജി ക്കൽ മാസ്ക്, 50 എൻ 95 മാ , 5 ലീറ്റർ സാനിറ്റൈസർ, 16 ലീറ്ററിന്റെ ഒരു സ്പെയർ പമ്പ് തു ടങ്ങിയവ അടങ്ങിയ കിറ്റ് ആണ് ഓരോ വാർഡിലേക്കും നൽകിയത്. ഇത് പഞ്ചായത്തുകളിലെ മെമ്പർ മാർക്ക് ആശ്വാസമായി.. കൂടാതെ ഗവ. മെഡിക്കൽ കോളജ് ആശുപത്രി യിൽ വെന്റിലേറ്റർ സ്ഥാപിക്കാൻ 15 ലക്ഷം രൂപയും കൈമാറിയിരുന്നു.കോവിഡ് പ്രതിരോധ പ്രവർത്ത നങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനം ഉൾ പ്പെടെ ലഭ്യമായ 2 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർ ത്തിക്കുന്നുണ്ട്.