കുന്ദമംഗലം:ലക്ഷദ്വീപ് അഡു് മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക. യു.ഡി.എഫ് അംഗങ്ങൾ പ്രമേയ നോട്ടീസ് നൽകി. കുന്ദമംഗലം ലക്ഷദ്വീപ് ജനജീവിതത്തെ വെല്ലുവിളിച്ച് കരിനിയങ്ങൾ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് യു.ഡി.എഫ് അംഗങ്ങൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ നോട്ടീസ് നൽകി. 31. 5.21 ന് ചേർന്ന ഭരണ സമിതി യോഗത്തിന് മുമ്പായിരുന്നു പ്രമേയം നൽകിയിരുന്നത്. യു ഡി.എഫ് പാർലിമെൻ്ററി പാർട്ടി ലീഡർ പി.കൗലത്തു്, മെമ്പർ ജിഷ ചോലക്കമണ്ണിൽ എന്നിവർ നൽകിയ പ്രമേയം, അടുത്ത ഭരണ സമിതി യോഗത്തിലേക്ക് ചർച്ച ചെയ്യാമെന്ന് ഗ്രാമപഞ്ചായത്തു് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ പ്രമേയ അവതാരകയെ അറിയിച്ചു.
