കോഴിക്കോട്:
ദേശീയ വോളീബോൾ കോച്ച് വി.ടി.. അമീറുദ്ധീൻ മാസ്റ്ററുടെ അകാല നിര്യാണത്തിൽ കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേർപാട് കോഴിക്കോട് ജില്ലയിലെ വളർന്നു വരുന്ന കായിക തരങ്ങൾക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. ഓൺലൈൻ ആയി ചേർന്ന മീറ്റിങ്ങിൽ ജില്ലാ പ്രസിഡന്റ് പി. കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ . മുസ്തഫ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ശ്രീനിവാസൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.. സത്യൻ, മുൻ ജില്ലാ സെക്രട്ടറി കെ.കെ.. മൊയ്തീൻ കോയ, ജില്ലാ ഭാരവാഹികളായ എ.സി.. അബ്ദുൽ മജീദ്, ടി. പി. മുസ്തഫ, എം. സി. സുരേഷ്, എം. പി.. അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, സി.യൂസുഫ്, കെ. പി. സുരേന്ദ്രനാഥ്, സി.വി. വിജയൻ, കെ. നസീർ, ടി. പി. രാജീവൻ, കെ. സി. എം. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മണിക്കോത്ത് സ്വാഗതവും ട്രഷറർ വി. കെ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.