ചാത്തമംഗലം:ഗാന്ധിപീഠം കൾച്ചറൽ & ചാരിറ്റബിൾ സൊസേറ്റി ചാത്തമംഗലം പഞ്ചായത്തിലെ കോവിഡ് രോഗികൾക്കും, കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുമായി അനുവദിച്ച സൗജന്യ യാത്രാ വാഹനം പ്രസിഡണ്ട് ഡോക്ടർ ഗോപിനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർമാരായ എം.കെ അജീഷ്, വിശ്വൻ വെള്ളലശ്ശേരി, ഗാന്ധിപീഠം സെക്രട്ടറി എൻ.പി.രഞ്ജിത്ത്, ട്രഷറർ നിധിൻ ചേനോത്ത്, അരുൺ കളരിക്കൽ, രജുൽ കൂഴക്കോട്, ഷാഫി കൂളിമാട്, എ.എസ്.രാജീവ്, ഇ.വാസുദേവൻ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് രോഗികൾക്കും യാത്രാ സൗകര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും ഗാന്ധിപീഠം നടത്തുന്ന ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാമെന്നും വാർഡ് മെമ്പർമാർ ഉറപ്പു നൽകി.