കുന്ദമംഗലം: കുന്ദമംഗലത്ത് ഇന്നലെ കോവിഡ് മൂലം മരിച്ച സുന്ദരൻ്റെ മൃദേഹത്തിന് പകരം ലഭിച്ചത് കക്കോടി മോരിക്കര സ്വദേശി കൗസല്യ (76) എന്നസ്ത്രീയുടെ മൃദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും സുന്ദരൻ്റെ ബന്ധുക്കൾസ്വീകരിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ കളരികണ്ടിയിൽ ഉള്ള പൊതുശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു. പിന്നീട് സ്ത്രീയുടെ ബന്ധുക്കൾ മെഡിക്കൽ കോളേജിലെത്തി മൃദേഹം ഏറ്റുവാങ്ങുവാൻ എത്തിയപ്പോഴാണ് ഗുരുതരമായ പിഴവ് മനസ്സിലായത്.ഉടനേ സുന്ദരൻ്റെ വീട്ടുകാരുമായി സംസാരിച്ച് സുന്ദരൻ്റെ മൃദേഹം നാളെ വീട്ട് വളപ്പിൽ സംസ്കരിക്കാൻ പ്രത്യാക പെർമിഷൻ നൽകാമെന്നും സ്ത്രീയുടെ സംസ്കരിച്ചതിൻ്റെ അസ്ഥി വാരി നൽകാമെന്നും അറിയിക്കുകയും ഇരുവരുടെയും ബന്ധുക്കൾ സമ്മതം മൂളുകയുമായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ബന്ധുക്കളുമായി സംസാരിച്ച് വിഷയം ഒതുക്കിയതായി വിവരം.