കുന്ദമംഗലം. ലോക്ഡൗൺ കാലത്ത് ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയുടെ പൊതിച്ചോർ പദ്ധതി ആരംഭിച്ചു. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. രാവിലെ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ആവശ്യക്കാരുടെ താമസ സ്ഥലത്തേക്ക് വൈറ്റ്ഗാർഡ് വളണ്ടിയർമാരാണ് ഉച്ചഭക്ഷണം എത്തിച്ച് നൽകുന്നത്. പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി കെ ഫിറോസ് നിർവ്വഹിച്ചു. പ്രസിഡണ്ട് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു.
ഓരോ പഞ്ചായത്തില്‍ നിന്നുമുള്ള നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍, എം എസ് എഫ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പദ്ധതിക്ക് പഞ്ചായത്ത് തലങ്ങളില്‍ നേതൃത്വം നല്‍കുന്നത്. കോവിഡ് രോഗികള്‍, ക്വോറന്റൈനില്‍ കഴിയുന്നവര്‍, പോലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഉച്ച ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളില്‍ അലഞ്ഞ് തിരിയുന്നവര്‍ എന്നിവരെ ഉദ്ധേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലാ ട്രഷറർ കെ എം എ റഷീദ്, കെ ജാഫർ സാദിഖ്, കെ പി സൈഫുദ്ധീൻ, അഡ്വ.ജുനൈദ്, സിദ്ദീഖ് തെക്കയിൽ, കെ കെ ഷമീൽ, ഹബീബ് ചെറൂപ്പ, ബൈജു തുടങ്ങിയവർ സംബന്ധിച്ചു.