കുന്ദമംഗലം: എല്ലാം മറന്ന് ഒന്നിച്ച് നേരിടേണ്ട മഹാമാരിയുടെ രണ്ടാം ഘട്ടം ഭരണത്തിൻ്റെ തണലിൽ നമ്മൾ മതി എന്ന ഭാവത്തിൽ നടത്തുന്ന നടപടികൾക്കെതിരെ പൊതുജനം പ്രതികരിച്ചു തുടങ്ങി. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നാം ഘട്ടം മഹാ മാരിയെ തുരത്തിയപ്പോൾ രണ്ടാം മഹാ മാരിയുടെ വരവിൽ കോവിഡ് പരിശോധന കാരന്തൂരിൽ നിന്നും ചൂലാം വയലിൽ നിന്നും മാറ്റി കുന്ദമംഗലം ഹൈസ്ക്കൂളിലേക്ക് മാറ്റിയെങ്കിലും ഇവിടെത്തെ സംഘാടക നിയന്ത്രണം ഹെൽത്ത് അധികൃതരെ നോക്കുകുത്തിയാക്കി ചിലർ ഏറ്റെടുത്ത് കാട്ടിക്കൂട്ടുന്ന രീതികൾ പൊതുഐക്യം കൈവിടുമെന്ന് ഉറപ്പ്. സംശയമില്ല. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ വരട്ട്യാക്കലിലുള്ള ഡി.സി.സി യിൽ പിണറായി സഖാവിൻ്റെ വിജയം മെഴുകുതിരി കത്തിച്ച് സഖാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിയിരിക്കുന്നു.’ എഫ് എൽ.സി.ടി.യിൽ മെഴുകുതിരി കത്തിച്ചു എന്നാണ് സഖാവ് പറയുന്നത് സത്യത്തിൽ കോവിഡ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇത്രയും രൂക്ഷമായിട്ടും എഫ്.എൽ.സി .ടി .ആശുപത്രി ആരംഭിക്കാൻ സാധിക്കാത്തതും തികഞ്ഞ പരാജയം തന്നെ കാര്യങ്ങൾക്ക് നേതൃത്വം നൽകേണ്ട നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ടും സിക്രട്ടറിയും കോവിഡ് മൂലം വീട്ടിൽ വിശമത്തിലും ഇവരുമായി ഇടപെഴുകിയവരാണ് എല്ലാം മറന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നത്-