കുന്ദമംഗലം: കോവിഡ് 2019 രണ്ടാം ഘട്ടം ക്രമാതീതമായി വർദ്ധിച്ചിട്ടും മുൻകാലങ്ങളിലെ ഭരണകർത്താക്കൾ ചെയ്തത് പോലെ പൊതുപ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ഏകോപിച്ച് കൊണ്ട് കോവിഡ് രണ്ടാംഘട്ടത്തെ ശക്തമായി പ്രതിരോധിക്കുന്നതിന് സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപെട്ട് പഞ്ചായത്ത് മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മലിനെ സന്ദർശിച്ച് പരാതി നൽകി.ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവ് വർദ്ധിച്ചിട്ടും യാതൊരു വിധ മുൻകരുതലുകളും സുരക്ഷാ സംവിധാനം പരാജയപെട്ടതും ആർ.ടി.പി.സി ആർ ,ആൻ്റിജൻ ടെസ്റ്റ് റിസൾട്ട് യഥാസമയം പുറത്ത് വിടാത്തതും എഫ്.എൽ.സി .ടി .കേന്ദ്രം തുറക്കാത്തതും പഞ്ചായത്തിൻ്റെ ഗുരുതരമായ വീഴ്ചയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് നേതാക്കളായ സി.അബ്ദുൽ ഗഫൂർ, ഒ.സലീം, സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രസിഡണ്ടിനെ കണ്ടത്