കുന്ദമംഗലം: അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങികുളിച്ച് ജനദ്രോഹത്തിൽ കേന്ദ്ര സർക്കാരിനോടു മത്സരിക്കുന്ന ഇടത് പക്ഷത്തിനെതിരെ ഉണ്ടാകുമെന്നു ഉറപ്പായ ജനവിധി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയും പെയ്ഡ് സർവ്വേകളിലൂടെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള പറഞ്ഞു. . ഈസ്റ്റ് കാരന്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ കുന്ദമംഗലം പഞ്ചായത്ത്തല പര്യാടന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേദഹം ഇടത് പക്ഷത്തെ ജനം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും യു.ഡി. എഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാണുന്ന വമ്പിച്ച ജന പിന്തുണ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ.എം.ജയപ്രകാശ് അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ കെ.എ.ഖാദർ മാസ്റ്റർ, കെ.മൂസ മൗലവി, ഖാലിദ് കിളിമുണ്ട, വിനോദ് പടനിലം, ബാബു നെല്ലൂ ളി, എ.ടി.ബഷീർ, എം.പി.കേളുക്കുട്ടി, എ.സിയാലി, ചോലക്കൽ രാജേന്ദ്രൻ, എം. ധനീഷ് ലാൽ, ഒ.സലീം,പി.സി. കരീം, കായക്കൽ അശ്റഫ് ,കെ.പി.ഉമ്മർ, എ.പി.സഫിയ, ടി.കെ.സീനത്ത്, മങ്ങാട്ട് അബ്ദുറസാഖ്, ഒ.ഉസ്സയിൻ, കെ.എം.എ.റഷീദ്, സി.വി.സംജിത്ത്, ഒ.പി.നസീർ, സി.മരക്കാരുട്ടി, എൻ.പി.ഹംസ മാസ്റ്റർ, ജിജിത്ത് മാസ്റ്റർ, സക്കീർ , അരിയിൽ അലവി, സമറുദ്ധീൻ പെരുമണ്ണ, എ.കെ.ഷൗക്കത്തലി, ഇടക്കുനി അബ്ദുറഹിമാൻ, എം.ബാബുമോൻ, എൻ.പി.ഹമീദ് മാസ്റ്റർ, ഹിതേഷ് കുമാർ, ഇ.കെ.ഹംസ ഹാജി, ഹബീബ് കാരന്തൂർ ,വി .പി .സലീം, ഐ.മുഹമ്മദ് കോയ, കെ.കെ.സി.നൗഷാദ്, ഷൈജ വളപ്പിൽ, സിദ്ധീഖ് തെക്കയിൽ, എൻ.എം യൂസുഫ്, പി.ഹസ്സൻ ഹാജി, ഒ.പി.അസീസ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു