കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ വരണാധികാരി എ ഡി സി ജനറൽ ഡി വി അബ്ദുൾ ജലീൽ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഒളവണ്ണ കൊടിനാട്ട് മുക്കിലുള്ള ശ്രീ പാല കുറുമ്പ ക്ഷേത്ര ദർശനം നടത്തി. പ്രവർത്തകരോടൊപ്പം കോഴിക്കോട് കലക്ട്രേറ്റിലെ എ ഡി സി യുടെ ഓഫീസിലെത്തി 12.21 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ എം ജയപ്രകാശ്, കൺവീനർ കെ.എ. ഖാദർ മാസ്റ്റർ എന്നിവർ ഒപ്പമുണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.

പി.ടി.എ റഹീം നാമനിർദേശപത്രിക നൽകി
കുന്നമംഗലം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീം നാമനിർദേശപത്രിക നൽകി. വരണാധികാരിയായ എ.ഡി.സി (ജനറൽ) ഡി.വി അബ്ദുൽജലീൽ മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.
മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചൂലൂർ നാരായണൻ, കൺവീനർ പി.കെ പ്രേമനാഥ്, ട്രഷറർ ഇ വിനോദ് കുമാർ, മെഹബൂബ് കുറ്റിക്കാട്ടൂർ, പി അശ്റഫ് സംബന്ധിച്ചു.