കുന്ദമംഗലം: പ്രിൻസിനെ പോലെ മുൻപിൽ നിന്ന് നയിച്ച മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഴിഞ്ഞാട്ടമായിരുന്നു കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളം കണ്ടതെന്ന് കെ പി സി സി വക്താവ് കെ സി അബു. കന്ദമംഗലം പഞ്ചായത്ത് തല യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അബു . അക്ഷര ലോകത്തെ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ജീവിച്ച മണ്ണായ ബേപ്പൂർ മരുമകന് സ്ത്രീധനമായി പിണറായി എഴുതി നൽകിയിരിക്കുകയാണ്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മക്കളിൽ മൂത്തവൻ ഡി എൻ എ ടെസ്റ്റ് പാസായി. രണ്ടാമൻ കള്ളക്കടത്ത് കഞ്ചാവ് കടത്ത് കേസുകളിൽ ജയിലിൽ .ഭാര്യ അഴിമതിക്കാരുമായി കൂട്ടുചേർന്നതിന് ഇഡിയുടെ ഹിറ്റ് ലിസ്റ്റിൽ. സാധാരണക്കാരുടെ ജീവിത പ്രയാസങ്ങളിൽ കൈത്താങ്ങേണ്ടവർ ലൈഫ്, സ്വർണ്ണം, ഡോളർ കടത്തുകളിൽ വ്യാപരിച്ചും രമിച്ചും സ്വപ്ന ലോകത്തായിരുന്നു. അബു തുടർന്നു. പഞ്ചായത്ത് ചെയർമാൻ സി വി സംജിത്ത് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ , നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ.എം. ജയപ്രകാശ്, കൺവീനർ കെ.എ.ഖാദർ മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുനെല്ലുളി, കെ.പി. കോയ, കായക്കൽ അഷ്റഫ് എ.മൊയ്തീൻ ഹാജി, എ.അലവി, ടി.കെ. സീനത്ത്, ടി.കെ.ഹിതേഷ് കുമാർ ഒ. ഉസ്സയിൻ, എ.കെ. ഷൗക്കത്തലി, ഒ. സലിം പ്രസംഗിച്ചു.