ചാത്തമംഗലം: ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സിയായിരുന്ന അങ്കണവാടി ടീച്ചര്‍ മരിച്ചു. വെള്ളന്നൂര്‍ പറക്കുന്നത്ത് ചന്ദ്രന്റെ ഭാര്യ സൗദാമിനി (49) ആണ് മരിച്ചത്. കല്ലിടുമ്പില്‍ അങ്കണവാടിലെ അധ്യാപികയാണ്. ഞായറാഴ്ച ഉച്ചയ്ക്ക രണ്ടരയ്ക്ക് അടുവാട് സ്കൂളിനു സമീപത്താ
ണ് അപകടം. പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന സൗദാമിനി ബൈക്ക് റോഡിലെ ഹംപില്‍ കയറിയിറങ്ങുന്നതിനിടെ തെറിച്ച് വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. മക്കള്‍: വിഷ്ണു, വൃന്ദ.