കുന്ദമംഗലം: ഇന്ത്യൻ നേഷനൽ കോൺഗ്രസിലുടെ കടന്ന് വന്ന് ഡി.സി.സി. സിക്രട്ടറിയായി മണ്ഡലത്തിലെ പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ദിനേഷ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വം ഇടത് കേന്ദ്രങ്ങളിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. ദിനേഷ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വം പാണക്കാട് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച ഉടൻ കുന്ദമംഗലം മണ്ഡലത്തിൽ യു.ഡി.എഫ് അംഗങ്ങൾ ദിനേഷിന് വോട്ടഭ്യർത്ഥിച്ച് പ്രകടനം നടത്തി .കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മെമ്പറായി പ്രവർത്തിച്ച ദിനേഷ് നല്ലൊരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. പന്തീരങ്കാവ് സ്ക്കൂളിൽ 1982ൽ കെ.എസ്.യുവിലൂടെ 1987 ൽ പെരുവയൽ പഞ്ചായത്ത് വാർഡ് 5 കോൺഗ്രസ് പ്രസിഡണ്ട്, 1988ൽ പെരുവയൽ പഞ്ചായത്ത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, 1992 ൽ യൂത്ത് കോൺഗ്രസ് മാവൂർ ബ്ലോക്ക് സിക്രട്ടറി, 1994 ൽ കുന്ദമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് സിക്രട്ടറി, 2002 യൂത്ത് കോൺഗ്രസ് ജില്ലാ സിക്രട്ടറി, 2015ൽ ഡി.സി.സി. സിക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെയും താൽക്കാലിക ജോലിക്കാരുടെയും തൊഴിൽപരമായ വിഷയങ്ങളിൽ ഇടപെടുകയും അവരുടെ ആവശ്യങ്ങൾ നേടികൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.നിരവധി ധന കാര്യ സ്ഥാപനങ്ങളുടെ കമ്മറ്റികളിൽ പ്രവർത്തിച്ച ദിനേഷ് കോ-ഓപ്പ് റേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷനെ നയിക്കുകയും ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട് ആനുകാലിക രാഷ്ടീയ സംഭവ വികാസങ്ങൾ നന്നായി പഠിച്ച് അത് അവതരിപ്പിച്ച് സംസാരിക്കുന്നതിലും സംഘാടകനെന്ന നിലയിലും വ്യത്യസ്തത പുലർത്തുന്നു.ഭാര്യ ഡോളി ചിത്ര മക്കൾ അബിഷേക് ,വിവേക്